ആരണ്യത്തിലേക്കു തുറക്കുന്ന ജാലകം
- Details
- Written by: പ്രിയവ്രതൻ S
- Category: book review
കലയും സാഹിത്യവും ജീവിതത്തെ പരിപോഷിപ്പിക്കാനുള്ളതാണ് എന്ന അടിസ്ഥാന പ്രമാണത്തിനു അടിവരയിടുന്നു തമിഴ് - മലയാളം എഴുത്തുകാരനായ ബി. ജയമോഹന്റെ 'ആന ഡോക്ടർ' എന്ന കഥ. ജീവിതത്തിൽ 'ആനഡോക്ടർ' എന്നറിയപ്പെട്ടിരുന്ന ഡോക്ടർ വി. കൃഷ്ണമൂർത്തിയെ അതേപടി കഥയിലേക്ക് ആവാഹിച്ചുകൊണ്ട്, സംരക്ഷണത്തിന്റെ വലിയ സന്ദേശം അനുവാചകരിലേക്കു പകരുന്നു എന്നതാണ് ഈ കൃതിയുടെ രണ്ടാമത്തെ വലിയ പ്രത്യേകത.
സുമിത്രൻ നന്നാവുന്നു
- Details
- Written by: Bajish Sidharthan
- Category: screenplay


(Bajish Sidharthan)
Scene : 1
പകൽ, വരാക്കര ഗ്രാമം, നാട്ടിൻപുറത്തെ ഒരു കവല.
കവലയിലുള്ള കുറേ കടകൾക്ക് മുന്നിലൂടെ മൂന്ന് റോഡുകൾ മൂന്ന് സ്ഥലങ്ങളിലേയ്ക്ക് പോകുന്നതാണ്. അതിന്റെ ഒത്ത നടുവിൽ തണൽ വിരിച്ചു നിൽക്കുന്ന ഒരു വലിയ പൂമരം. അതിന് താഴെ തടിച്ചു കൂടി നിൽക്കുന്ന നാട്ടുകാർ. അവർ മരത്തിന്റെ മുകളിലേക്ക് ഉദ്യോഗഭരിതരായി നോക്കി നിൽക്കുന്നു.
- CUT -
ഗുഡ്ഫ്രൈഡേ
- Details
- Written by: Jomon Antony
- Category: screenplay

വർഷങ്ങൾക്ക് മുൻപ് ആലപ്പുഴ ജില്ലയിൽ നിന്നും കാണാതായ രാഹൂൽ എന്ന കുട്ടിയെക്കുറിച്ചുള്ള വാർത്ത അടിസ്ഥാനമാക്കിയാണ് ഈ കഥാ ബീജം ഉരുത്തിരിഞ്ഞതെങ്കിലും ആ കുട്ടിയുടേയോ കുടുംബത്തിന്റ്റേയോ പരിസരവാസികളുടേയോ ജീവിതങ്ങളുമായോ ചുറ്റുപാടുകളുമായോ യാതൊരു വിധത്തിലുള്ള ബന്ധവും ഈ കഥക്കോ തിരക്കഥക്കോയില്ലെന്ന യാഥാർത്ഥ്യം ആദ്യം തന്നെ വ്യക്തമാക്കിക്കൊള്ളട്ടെ.
ഉത്തര
- Details
- Written by: Jomon Antony
- Category: screenplay

സീൻ 1
പകൽ / രാത്രി. ഉത്തരയെ ബിൽഡപ്പ് ചെയ്യുന്ന സീക്വൻസ്.
ഉത്തര അതിരാവിലെ എഴുന്നേൽക്കുന്നു. പ്രഭാത കൃത്യങ്ങൾക്ക് ശേഷം കുളിച്ച് പ്രാർത്ഥിച്ച് പി.എസ്.സി പുസ്തകവുമായി പഠിക്കാനിരിക്കുന്നു.
ചുഴി
- Details
- Written by: Dileepkumar R
- Category: novel

ജലപ്പരപ്പിലെ ചുഴി പോലെ സമാധാനം നഷ്ടപ്പെടുത്തിയ ഒരു കാഴ്ച. അതിന്റെ പിറകെ അന്വേഷണയാത്രകൾ. ദുരൂഹതകൾ നിറഞ്ഞ കുറ്റാന്വേഷണ പരമ്പര വായിക്കുക. തീർച്ചയായും ഇതു നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല.
കളർ ചോക്ക്
- Details
- Written by: Remya Ratheesh
- Category: novel

ഉറക്കം പൂർണ്ണമായും വിട്ടുമാറാതെയാണ് അമ്പാടി എഴുന്നേറ്റ് പുറത്തെ കോലായിൽ വന്നിരുന്നത്. തലേന്ന് തകർത്തു പെയ്ത മഴ! കരിമ്പാറകളുടെ ഉപരിഭാഗത്തെ മനോഹര കാഴ്ചയാക്കി മാറ്റിയിരുന്നു. തണുത്ത കാറ്റ് കൊണ്ട് അവൻ്റെ കുഞ്ഞുമേനി കിടുത്തു. മൂടി പുതച്ച് ഒന്നൂടെ കിടന്നാലോ എന്ന് വിചാരിക്കുമ്പോഴാണ് ദൂരെ നിന്നും അച്ഛൻ്റെ തല വെട്ടം കണ്ടത്.
പൊട്ടി
- Details
- Written by: Asokan Velanthottu Kootala
- Category: story

സുഗുണ ചേച്ചി ഒരു സാധാരണ സ്ത്രീ ആയിരുന്നു. എങ്കിലും പഞ്ചായത്തിലെ ഏവർക്കും സുപരിചിതയുമായിരുന്നു... പ്രദേശത്തെ വീടുകളും, വീട്ടുകാരും ചേച്ചിക്കും സുപരിചിതം. ചിട്ടിപിരിവ്, വട്ടിപിരിവ്, തുടങ്ങിയ ചുറ്റികളിയുമായി കയറിയിറങ്ങാത്ത വീടുകളീല്ല, അവർ കല്ലെറിയാത്ത മാവുകളില്ല, കഫം തുപ്പാത്ത വഴികളില്ല.
വാത്സല്യം
- Details
- Written by: Sumesh Parlikkad
- Category: poetry

ആലോലം മെയ്യിലൂയലാട്ടാം,
താലോലം നിന്നെ ചായുറക്കാം.
കാതോരം ചേലിൽ പാട്ടു മൂളാം,
കണ്ണോരമെന്നും കണിയൊരുക്കാം.
Page 13 of 17


