കഥകൾ
- Details
- Written by: Sohan K P
- Category: story

മലഞ്ചെരിവിലൂടെ ബസ് കിതച്ചു കയറുകയാണ്. ഗോപാൽ പുറത്തെ കാഴ്ചകളിൽ മുഴുകിയിരിയ്ക്കുകയായിരുന്നു. മൂടൽമഞ്ഞിൽ മുങ്ങിയ പൈൻ മരങ്ങൾ, കീഴ്ക്കാം തൂക്കായ അഗാധമായ താഴ് വരകള്‍,ചെറു നദികള്‍. ബസ് മുന്നോട്ട് പോകുന്തോറും കോടമഞ്ഞ് പുക പോലെ ഉയര്‍ന്ന് വ്യാപിയ്ക്കുന്നുണ്ടായിരുന്നു
- Details
- Written by: Ansila
- Category: story

അതൊരു തെറ്റായ സമയമായിരുന്നോ.
ആയിരിക്കാം ഇല്ലെങ്കിൽ എനിക്കെന്നെ നഷ്ടപ്പെടില്ലായിരുന്നു. ഒരു കാലത്ത് ഒരുപാട് പ്രണയിച്ചിരുന്ന ഒരാളെ എങ്ങനെയാണ് എനിക്ക് കൊല്ലാൻ സാധിച്ചത്.... ഇല്ല സമയത്തിന്റെ തെറ്റല്ല. എന്റെ മനസ്സിനാണ് തെറ്റ് സംഭവിച്ചത്.
- Details
- Written by: Sohan K P
- Category: story

പട്ടണത്തിന്റെ വലിയ തിരക്കൊന്നുമില്ലാത്ത ഒരു സൈഡ് റോഡില്‍ "ആയുർവേദ ചികിത്സാലയം' എന്ന പഴയ നിറം മങ്ങിയ ബോർഡ് തൂങ്ങിക്കിടക്കുന്ന ഒരു ചെറിയ കടയുണ്ടായിരുന്നു. ആ കടയുടെ ഉടമ രാഘവൻ വൈദ്യർ – നാൽപ്പത്തഞ്ച് വയസ്സുള്ള, മെലിഞ്ഞ ശരീരമുള്ള, കണ്ണടവച്ച ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു ശാന്തമായ പുഞ്ചിരിയുണ്ട്. പക്ഷേ ആ പുഞ്ചിരിക്ക് പിന്നിൽ ഒരുപാട് വേദനകൾ ഒളിഞ്ഞുകിടന്നിരുന്നു.
- Details
- Written by: Sohan K P
- Category: story

ബസ് പൊടിപടലങ്ങളുയർത്തി മറയുമ്പോൾ, വഴിയോരത്ത് രണ്ട് നിഴലുകൾ മാത്രം ബാക്കിയായി. നഗരത്തിന്റെ കഠിനമായ ചൂടിൽ നിന്നും തിരക്കിൽ നിന്നും ഒരു മോചനം തേടി അജയും രവിയും. മുന്നിൽ നെൽവയലുകൾ, പുതുതായി നെയ്തെടുത്ത പച്ചപ്പട്ടെന്നപോലെ തിളങ്ങി. ഒരു ഇളംകാറ്റ് കടന്നുപോയപ്പോൾ ആ വയൽ ഒരു കടല്‍ തിരയെപ്പോലെ വടക്കോട്ടും തെക്കോട്ടും ആടിയുലഞ്ഞു.
- Details
- Written by: Asokan Velanthottu Kootala
- Category: story

സുഗുണ ചേച്ചി ഒരു സാധാരണ സ്ത്രീ ആയിരുന്നു. എങ്കിലും പഞ്ചായത്തിലെ ഏവർക്കും സുപരിചിതയുമായിരുന്നു... പ്രദേശത്തെ വീടുകളും, വീട്ടുകാരും ചേച്ചിക്കും സുപരിചിതം. ചിട്ടിപിരിവ്, വട്ടിപിരിവ്, തുടങ്ങിയ ചുറ്റികളിയുമായി കയറിയിറങ്ങാത്ത വീടുകളീല്ല, അവർ കല്ലെറിയാത്ത മാവുകളില്ല, കഫം തുപ്പാത്ത വഴികളില്ല.
- Details
- Written by: Anvar Kareparamb
- Category: story
ആ വര്‍ഷത്തെ മഴയ്ക്ക് ഒരു പ്രത്യേക കനമുണ്ടായിരുന്നു. ഹരിഹരന് നെടുങ്കല്ലറയുടെ പടിപ്പുര കടക്കുമ്പോള്‍ ചെരിപ്പിനടിയിലെ പായലില്‍ നിന്ന് ഒരു തണുപ്പ് നെറുകയിലേക്ക് കയറിപ്പോകുന്നത് അയാള്‍ അറിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങോട്ടുള്ള മടങ്ങി വരവാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്ന്, ചില്ലുജനലുകളും എയര്കണ്ടീഷണറുകളുമുള്ള ജീവിതത്തില്‍ നിന്ന്, ഈ തണുത്ത, ഈര്‍പ്പം നിറഞ്ഞ മൗനത്തിലേക്ക്.
- Details
- Written by: Anvar Kareparamb
- Category: story
അതൊരു പഴയ കാലമായിരുന്നു. മഴ കനത്തു പെയ്യുന്ന ഒരു കർക്കിടക മാസം. പുഴയോരത്തെ 'പണിക്കശ്ശേരി' തറവാട്ടിലെ മച്ചിൻപുറത്ത്, മൺചിരാതിന്റെ മങ്ങിയ വെളിച്ചത്തിൽ ബാല്യകാല ഓർമ്മകൾ അയവിറക്കുകയായിരുന്നു അപ്പുണ്ണി മാഷ്.
- Details
- Written by: Sohan K P
- Category: story

ബസ് പൊടിപടലങ്ങളുയർത്തി മറയുമ്പോൾ, വഴിയോരത്ത് രണ്ട് നിഴലുകൾ മാത്രം ബാക്കിയായി. നഗരത്തിന്റെ കഠിനമായ ചൂടിൽ നിന്നും തിരക്കിൽ നിന്നും ഒരു മോചനം തേടി. അജയും, രവിയും.
- Details
- Written by: Shamseera Ummer
- Category: story

സൈനബ ഒരു സ്കൂൾ ടീച്ചറാണ്. സ്പോർട്സിനോട് (പ്രത്യേകിച്ച് ഫുട്ബോളിനോട് ) വലിയ കമ്പമൊന്നുമില്ലാത്ത എന്നാൽ എല്ലാത്തിനേക്കുറിച്ചും ഏകദേശ ധാരണയുള്ള വിദ്യാർത്ഥികളായ മൂന്ന് മക്കളും ഗൾഫുകാരൻ ഭർത്താവുമുള്ള ഒരു സാധാരണക്കാരിയായ വീട്ടമ്മയും കൂടിയാണ് ടീച്ചർ.
- Details
- Written by: Shamseera Ummer
- Category: story

തൻ്റെ വീടിൻ്റെ ഉമ്മറത്ത് താടിക്ക് കയ്യും കൊടുത്ത് ചിന്തയിലാണ്ടിരിക്കുകയാണ് കദീജ. ഇടക്കിടെ നീണ്ട നെടുവീർപ്പുകളോടെ തലയിടക്കിടെ ആട്ടുന്നുമുണ്ട്.
"ന്താ കയ്ജൂ അനക്കൊരാലോചന "?
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കദീജ ആമ തോടിനുള്ളിൽ നിന്നും തല പുറത്തേക്കിടുന്ന പോലെ കഴുത്ത് മാത്രം പുറത്തിട്ട് മതിലിനപ്പുറത്ത് നിൽക്കുന്ന അയൽവാസി നബീസുവിനെയാണ് കണ്ടത്.
- Details
- Written by: Shamseera Ummer
- Category: story

"ടീച്ചറെ.... ഈ ഇക്കാക്ക ഭയങ്കര രസമാണല്ലേ?" ഈ ചോദ്യം കേട്ടാണ് കണക്കിലെ ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്തിക്കൊണ്ടിരുന്ന ഷാഹിന ടീച്ചർ തലയുയർത്തി നോക്കിയത്. നോക്കുമ്പോൾ ഒരു കൈകൊണ്ട് മലയാള പുസ്തകം പിടിച്ച് മറുകൈ തലയിൽ വെച്ച് ആലോചനയോടെ ഇരിക്കുകയാണ് തന്റെ ക്ലാസിലെ വികൃതിയായ സൈനുദ്ദീൻ എന്ന സൈനു.
