മികച്ച കഥകൾ
- Details
- Written by: Vasudevan Mundayoor
- Category: prime story

(Vasudevan Mundayoor)
ഉത്സവപ്പറമ്പിൽ പഞ്ചവാദ്യം മുറുകുകയാണ്. ഹർഷാരവങ്ങളോടെ താളത്തിനൊത്ത് അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുകയും,തുള്ളിയാടുകയും, താളം പിടിക്കുകയും ചെയ്യുന്ന ഒരായിരം കൈത്തിരകൾ. പല വർണ്ണങ്ങളായി ചുവന്ന പൊടിപടലങ്ങൾക്കിടയിലൂടെ ഒഴുകി നീങ്ങുന്ന മനുഷ്യമഹാസമുദ്രം. ബലൂൺ വില്പനക്കാരുടെയും, കളിപ്പാട്ട വാണിഭക്കാരുടെയും ശബ്ദ കോലാഹലങ്ങൾ.
- Details
- Written by: Abbas K M
- Category: prime story

(Abbas Edamaruku )
കവലയിൽ ബസ്സിറങ്ങി തൊട്ടടുത്തുള്ള കടയിൽ നിന്ന് ഏതാനും പലഹാരങ്ങളും വാങ്ങിക്കൊണ്ട് അവൻ ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ അതിവേഗം നടന്നു. കൊയ്ത്തിനു തയ്യാറായി വിളഞ്ഞുനിൽക്കുന്ന നെൽപ്പാടങ്ങൾക്കു മേൽ തുമ്പികൾ പാറി കളിക്കുന്നു. അപൂർവ്വമായി മാത്രം കാണാൻ കിട്ടുന്ന മനോഹരമായ കാഴ്ച. ഇളം കാറ്റടിച്ചപ്പോൾ നെൽച്ചെടികൾ മെല്ലെ ഒരു വശത്തേക്ക് ചാഞ്ഞിളകി... സ്വർണ്ണകസവ് പാവാട കാറ്റിലുലയുകയാണെന്നേ തോന്നൂ.
- Details
- Written by: Balakrishnan Eruvessi
- Category: prime story

തിരക്കൊഴിഞ്ഞ നേരംതൊട്ട് സതീശൻ ആലോചിച്ചുകൊണ്ടിരുന്നത് മുഴുവൻ അവളെക്കുറിച്ചായിരുന്നു. ചുണ്ടിലൊരു നിലാപ്പുഞ്ചിരിയുമായി എന്നുമെത്തുന്ന വാകപ്പൂനിറമുള്ള പെൺകുട്ടിയെക്കുറിച്ച്.
- Details
- Written by: Abbas K M
- Category: prime story

(Abbas Edamaruku )
സായാഹ്നവെയിൽ പരന്നുകിടക്കുന്ന ചെമ്മൺപാതയിലൂടെ ഇളംകാറ്റും കൊണ്ടുകൊണ്ട് ടൗണിലേയ്ക്ക് നടക്കവേ, പൊടുന്നനെ എതിർവഴിയിൽനിന്നും നിറപുഞ്ചിരിയുമായി 'മുക്രിക്കാ'എന്നുവിളിക്കുന്ന മദ്രസയിലെ പഴയ അധ്യാപകൻ മുന്നിൽ വന്നു പെട്ടു. ഇളവെയിൽ പരന്നുകിടക്കുന്ന കൊയ്ത്തുകഴിഞ്ഞ നെൽപ്പാടത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾ. അവരുടെ കളികൾ നോക്കി ആസ്വദിച്ചുനിൽക്കവേ, അടുത്തെത്തിക്കൊണ്ട് എന്റെ കരം കവർന്നു മുക്രിക്കാ.
- Details
- Written by: Jinesh Malayath
- Category: prime story

(Jinesh Malayath)
മധ്യവേനലവധിക്ക് അമ്മയുടെ വീട്ടിൽ വിരുന്ന് വന്നതാണ് വിനു. പതിവ്പോലെ അമ്മാവന്മാരുടെ മക്കളും അയൽ പക്കത്തെ കുട്ടികളുമായി ഒരു പട തന്നെയുണ്ട് വിനുവിനെ വരവേൽക്കാൻ.
- Details
- Written by: V Suresan
- Category: prime story

(V. SURESAN)
ടീച്ചർ വടിയെടുത്ത് മേശയിൽ അടിച്ച് കുട്ടികളുടെ ശ്രദ്ധയാകർഷിച്ചു. ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ച് ജനശ്രദ്ധയാകർഷിച്ച ടീച്ചർക്ക് ഇതു നിസ്സാരം. ടീച്ചറുടെ ആകർഷണത്തിൽ കുട്ടികൾ നിശ്ശബ്ദരായി.
- Details
- Written by: Vasudevan Mundayoor
- Category: prime story

ചെറിയ ഒരു അസുഖവുമായാണ് അയാൾ ഡോക്ടറുടെ അടുത്ത് എത്തിയത്.മുൻപൊരിക്കലും ഇല്ലാത്ത വിധം അയാൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായി മാറിയ കാലമായിരുന്നു അത്.
- Details
- Written by: K P Gopalakrishna Menon
- Category: prime story

(KP Gopalakrishna Menon)
അമ്മാമന്റെ കൂടെ മുംബയില്‍ എത്തി 4 വര്‍ഷo കഴിഞ്ഞു. എങ്കിലും സന്ദീപിന് ഇതുവരെ ഒരു നല്ല ജോലി ആയിട്ടില്ല. അമ്മാമന്റെ പരിചയത്തിലെ ഒരു ദുബെയുടെ കൂടെ കൂടിയിട്ടു ഏകദേശം മൂന്നു കൊല്ലമായി. English നല്ലവണ്ണം സംസാരിക്കാനറിയാത്ത ദുബെയുടെ P. A. ആണ് സന്ദീപ്. ജീവിതത്തില്‍ കച്ചവടവും പണവും മാത്രമെ ദുബെക്ക് അറിയാമായിരുന്നുളളു.
- Details
- Written by: Molly George
- Category: prime story

(Molly George)
കോരിച്ചൊരിയുന്ന മഴയുള്ള രാത്രി! ഉമ്മറവാതിലിൽ ആരോ മുട്ടി വിളിക്കുന്ന ശബ്ദം കേട്ട് മാത്തച്ചൻ എണീറ്റ് ലൈറ്റിട്ടു. സമയം രണ്ടു മണി. ഈ പാതിരാ സമയത്ത് ആരാണാവോ?"
ആരാണിച്ചായാ?" ബീനയും ഉണർന്നു.
- Details
- Written by: Remya Ratheesh
- Category: prime story

(Remya Ratheesh)
ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് വരുണിന്റെ ഫോണിലേക്ക് മാളുവിന്റെ കോൾ വന്നത്. എന്താണാവോ. അല്ലെങ്കിലും ഈ പെണ്ണിന് വേറെ പണിയൊന്നും ഇല്ല. ഇടക്കിടെ
- Details
- Written by: Abbas K M
- Category: prime story

(Abbas Edamaruku)
കത്തിക്കാളുന്ന മീനവെയിൽ മുഖത്ത് പൊള്ളൽ തീർത്തിട്ടും അതിനെ വകവെക്കാതെ ...ബസ്സിൽ , നിന്നിറങ്ങി അബ്ദു മുന്നോട്ടു നടന്നു .കഴിഞ്ഞ നാലു വർഷംകൊണ്ട് തന്റെ നാടിനു വന്ന മാറ്റങ്ങൾ അവനെ അത്ഭുതപ്പെടുത്തി.
