നിങ്ങൾ മൊഴിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ മൊഴിയിൽ രജിസ്റ്റർ ചെയ്യുക. ഇതിനായി നാവിഗേഷനിൽ (മെനു) നിന്നും Login/Register എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പ്രത്യക്ഷപ്പെടുന്ന ഫോമിൽ ഏറ്റവും താഴെ കാണുന്ന "Don't have an account?" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Mozhi Registration 1

അപ്പോൾ പ്രത്യക്ഷപ്പെടുന്ന ഫോം പൂരിപ്പിച്ചു സമർപ്പിക്കുക. ചിത്രത്തിൽ കൊടുത്തിരിക്കുന്നതുപോലെ username ആയി നിങ്ങളുടെ ഇമെയിൽ അഡ്രസ് കൊടുക്കുക. 

Mozhi Registration 2

അതിനുശേഷം രജിസ്റ്റർ ചെയ്യാനായി ഉപയോഗിച്ച ഇമെയിൽ അഡ്രസിൽ നിങ്ങൾക്ക് ലഭിച്ച ഇമെയിൽ പരിശോധിക്കുക. അതിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ രജിസ്‌ട്രേഷൻ പൂർണ്ണമായി.

മൊഴിയുടെ അഡ്മിൻ നിങ്ങളുടെ രജിസ്‌ട്രേഷൻ പരിശോധിച്ച ശേഷം അത് ആക്ടിവേറ്റ് ചെയ്യും. ഇതിന് 24 മണിക്കൂർ വരെ സമയം എടുക്കാം. 


രചന സമർപ്പിക്കാനായി നിങ്ങൾ മൊഴിയിൽ ലോഗിൻ ചെയ്യേണ്ടതാണ്. ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഫോം സമർപ്പിക്കേണ്ടതാണ്. ചിത്രത്തിൽ കൊടുത്തിരിക്കുന്നതുപോലെ നിങ്ങളുടെ ഇമെയിൽ അഡ്രസ് ആണ് username ആയി കൊടുക്കേണ്ടത്. ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

Mozhi Login

ലോഗിൻ ചെയ്തു കഴിഞ്ഞാൽ പുതിയ ഒരു നാവിഗേഷൻ 'USER MENU' എന്ന പേരിൽ പ്രത്യക്ഷപ്പെടും. അവിടെ കാണുന്ന 'രചന സമർപ്പിക്കുക' എന്ന ലിങ്ക് വഴി നിങ്ങൾക്കു രചന സമർപ്പിക്കാവുന്നതാണ്. 

Mozhi usermenu - submit article

ചിത്രത്തിൽ കാണുന്നതുപോലെ 3 കാര്യങ്ങൾ മാത്രം നിങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. 
1 - രചനയുടെ ശീർഷകം 
2 - രചന (കഥ, കവിത etc)
3 - SAVE ബട്ടൺ അമർത്തി രചന സമർപ്പിക്കുക.

Mozhi Submit story

സമർപ്പിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് ഉടനെ തന്നെ അത് edit ചെയ്യാൻ സാധിക്കുകയില്ല. മൊഴിയിൽ ലഭിക്കുന്ന രചന, മൊഴിയുടെ എഡിറ്റോറിയൽ ടീം പരിശോധിച്ച ശേഷം പ്രസിദ്ധപ്പെടുത്തും. പ്രസിദ്ധപ്പെടുത്തിയ രചനകൾ നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും edit ചെയ്യാവുന്നതാണ്. എന്നാൽ ഓരോ തവണയും എഡിറ്റു ചെയ്ത രചന, എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച ശേഷം പബ്ലിഷ് ചെയ്യേണ്ടതുണ്ട്.

എഡിറ്റോറിയൽ ടീമുമായി ബന്ധപ്പെടാൻ Contact പേജ്, WhatsApp (+44 7812059822) എന്നിവ ഉപയോഗിക്കുക. 

ഇനി ലോഗിൻ ചെയ്തശേഷം രചന സമർപ്പിക്കുക