അനുഭവങ്ങൾ
- Details
- Written by: Bajish Sidharthan
- Category: experience
- Hits: 58

സോഷ്യൽ മീഡിയയിൽ ജീവിതം സ്ക്രോൾ ചെയ്തു ജീവിച്ചു തീർക്കുന്ന പലരിൽ നിന്നും മാറി നടക്കുന്ന ചിലരിൽ ഈ ഞാനും സ്വയം ഭയവിമുക്തരാകാനും, ജീവിതത്തിൽ പ്രത്യാശ വീണ്ടെടുക്കാനും വായിക്കുകയാണ്....
- Details
- Written by: Saraswathi Thampi
- Category: experience
- Hits: 65

ഇന്ന് മേടമാസം അഞ്ചാം തീയതി. വിഷു കഴിഞ്ഞ് അഞ്ചാം ദിവസത്തിനായി കാത്തിരുന്ന ഒരു ബാല്യകാലം ഉണ്ടായിരുന്നു. ഇന്നാണ് അഞ്ചാം വേല. തട്ടകത്തമ്മയുടെ കാവിൽ കേമമമായ ആഘോഷമാണ് ഇന്ന്. നാട്ടിൻ പുറത്തെ ഗ്രാമാന്തരീക്ഷം എത്ര മനോഹരമായിരുന്നു എന്ന് ഇപ്പോഴിങ്ങനെ ചിന്തിക്കുമ്പോഴാണ് മനസ്സിലാവുന്നത്.
- Details
- Written by: Saraswathi Thampi
- Category: experience
- Hits: 6

അങ്ങനെ വിഷുവും വന്നെത്തി. അസാധാരണമായുള്ള വേനൽച്ചൂട് അസഹനീയമായപ്പോഴേയ്ക്കും ഇടക്കിടെ പ്രകൃതിയുടെ വരദാനം പോലെ വേനൽ മഴ കുളിർ പെയ്തിറങ്ങിയതു കൊണ്ട് ചുറ്റുപാടും പ്രകൃതി മനോഹരമായ പച്ചപ്പ് അണിഞ്ഞു തന്നെയാണ് നിൽപ്.
- Details
- Written by: Mekhanand
- Category: experience
- Hits: 836
1. ഇതാ ഒരു സാധാരണ വ്യക്തി
2024 മെയ് 13.
ഓർമ്മയുള്ള കാലം മുതൽ ഒരു സായന്തനക്കാരനയിരുന്നു ഞാൻ. അല്പം വൈകി ഉണരുക, ഏകദേശം മദ്ധ്യാഹ്നം ആകുമ്പോളേയ്ക്കും സജീവമാകുക, സായന്തനങ്ങളിൽ പൂർണമായി വിടരുക, രാത്രിയിൽ കർമ്മോത്സുകനാവുക, ഇരുട്ടു മുറുകുമ്പോൾ, അന്നു ചെയ്യേണ്ടിയിരുന്ന പലകാര്യങ്ങളും 'നാളെ ചെയ്യാം' എന്നു കുറ്റബോധത്തോടെ തീരുമാനിക്കുക, വൈകി ഉറങ്ങുക; ഇതായിരുന്നു പതിവ്. വെളുപ്പാംകാലത്ത് ഉണരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
- Details
- Written by: Saraswathi Thampi
- Category: experience
- Hits: 61

"മല്ലന്മാർക്കിടിവാൾ, ജനത്തിനരചൻ, മീനാങ്ക നേണാക്ഷിമാർക്കില്ലത്തിൽ സഖി, വല്ലവർക്കരി ഖലർക്കാനന്ദനോനന്ദനൻ
കാലൻ കംസനു ദേഹികൾക്കിഹ വിരാൾ ,ജ്ഞാനിക്കു തത്വം പരം, മൂലം വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ "
