ജാനകിക്കുട്ടി
- Details
- Written by: Divya Reenesh
- Category: prime story

"സീതേ മുറ്റത്ത് ഉണങ്ങാനിട്ട പുളീല് നെഴലു വീണു തൊടങ്ങി നീയതൊന്ന് നീക്കിയിട്ടേ…"
അമ്മയാണ്, പത്രത്തിൽ ' രവിവർമ്മ കാലം മായ്ക്കാത്ത വരകളുടെ തമ്പുരാൻ' എന്ന ഫീച്ചർ വായിക്കുകയായിരുന്നു സീത. പത്രം വായിച്ചു കൊണ്ടുതന്നെ അവൾ മുറ്റത്തിറങ്ങി. ശരിയാണ് മുറ്റത്ത് ഉണങ്ങാനിട്ട പുളീല് തെങ്ങോലയുടെ നിഴല്‍ പരന്നു കിടപ്പുണ്ടായിരുന്നു. പുളി ഉണക്കാനിട്ടിരുന്ന ചാക്കിന്റെ അറ്റം പിടിച്ചവൾ വലിക്കാൻ തുടങ്ങി. വെയിലുള്ളിടത്തെത്തിയപ്പോൾ വലി നിർത്തി. ഒരു കഷ്ണം പുളിയെടുത്ത് വായിലിട്ടു.
വള്ളിമോതിരവും കരിന്തേളും
- Details
- Written by: Krishnakumar Mapranam
- Category: prime story

തീവണ്ടി നീങ്ങിതുടങ്ങുമ്പോഴാണ് ഫ്ലാറ്റുഫോമില്‍ നിന്നും ഓടികിതച്ചുകൊണ്ട് അയാള്‍ ഞാനിരിക്കുന്ന കമ്പാര്‍ട്ട്മെന്റില്‍ വന്നു കയറിയത്. കമ്പാര്‍ട്ട്മെന്റില്‍ ആളുകള്‍ വളരെ കുറവായിരുന്നു. പലരും ചെരിഞ്ഞും കിടന്നും ഒരു സീറ്റു മുഴുവന്‍ സ്വന്തമാക്കിയിരിക്കയാണ്.
കനിവിൻ കരം
- Details
- Written by: Shaila Babu
- Category: story

സാമ്പാറിനു പച്ചക്കറി നുറുക്കുന്നതിനിടയിൽ രാജമ്മ മകളോടു പറഞ്ഞു: "മോളേ... ബാലൻ മാമൻ ഇന്നിങ്ങോട്ടു വരുന്നുണ്ട്. നല്ല സുഖമില്ലാത്തതല്ലേ? ഇനി കുറച്ചു ദിവസങ്ങൾ ഇവിടെ നിൽക്കട്ടെ. അവിടെ ആരാ നോക്കാനുള്ളത്?"
അവസ്ഥാന്തരം
- Details
- Written by: Sathy P
- Category: prime story

(Sathy P)
ജീവിതത്തിന്റെ നിരർത്ഥകതയെപ്പറ്റിയുള്ള ഗഹനമായ ചിന്തയ്ക്കിടയിലാണ്, വലനെയ്ത് ഇരപിടിക്കാനിരിക്കുന്ന ആ എട്ടുകാലിയെ ഞാൻ കണ്ടത്. ആ വല വളരെ ചെറുതായിരുന്നു. അതു കണ്ടു സംശയം തോന്നിയ ഞാൻ അതിനോടു ചോദിച്ചു:
വെള്ള പനിനീർപ്പൂക്കൾ
- Details
- Written by: Sajith Kumar N
- Category: prime story

(സജിത്ത് കുമാർ എൻ)
അലന്റെയും റിയയുടെയും കൈ കളിൽ നിന്ന് പനിനീർപ്പൂക്കൾ വാങ്ങി സെമിത്തേരിയുടെ മുൻഭാഗത്തുള്ള ബെഞ്ചിൽ വെച്ചിരിക്കുന്ന ട്രേയിൽ നിക്ഷേപിച്ച് തിരിച്ചു നടക്കുമ്പോൾ നൂല് പൊട്ടിയ പട്ടം പോലെ മനസ്സും ശരീരവും പരസ്പരം ബന്ധമില്ലാതെ ആടിയുലഞ്ഞു.
കേട്ടെഴുത്ത്
- Details
- Written by: Neelakantan Mahadevan
- Category: prime story

നവതി കഴിഞ്ഞ രാധാകൃഷ്ണൻ നായർ അനുഭവങ്ങളുടെ ഹിമാലയമാണ്. വാർധയിൽ പോയി ഗാന്ധിജിയെ കണ്ടിട്ടുണ്ട്. ആദ്യം കോൺഗ്രസ്സായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റായി. കുറച്ചുകാലം ഒരു തുണിമില്ലിൽ അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുണ്ട്.
PC No. 2249 എന്റെ അച്ഛൻ
- Details
- Written by: Bajish Sidharthan
- Category: experience

സോഷ്യൽ മീഡിയയിൽ ജീവിതം സ്ക്രോൾ ചെയ്തു ജീവിച്ചു തീർക്കുന്ന പലരിൽ നിന്നും മാറി നടക്കുന്ന ചിലരിൽ ഈ ഞാനും സ്വയം ഭയവിമുക്തരാകാനും, ജീവിതത്തിൽ പ്രത്യാശ വീണ്ടെടുക്കാനും വായിക്കുകയാണ്....
വർണ്ണം സുനിക്ക് മാപ്രാണം സൈമണിൽ സംഭവിച്ചത്
- Details
- Written by: Bajish Sidharthan
- Category: story

കുന്നംകുളത്തുകാരൻ വർക്കി മാപ്രാണത്തുകാരി മറിയാമ്മയെ കെട്ടി ഒടുവിൽ മാപ്രാണത്തായി അപ്പനപ്പൂപ്പന്മാർ പിന്തുടർന്ന പണ്ടം പണയമെന്ന തൊഴിൽ ചെയ്തുപോന്നു.വർക്കിയുടെ 32 വയസ്സുള്ള മകൻ സൈമണും മാപ്രാണത്ത് പുലിവീട്ടിൽ പണ്ടം പണയം എന്ന സ്ഥാപനം നടത്തി വരികയാണ്. മാപ്രാണം ഷാപ്പിലെ കള്ളും കരിമീനും ഒപ്പം മാപ്രാണത്തുകാരി തന്നെയായ കെട്ടിയവൾ ജിൻസിയുമാണ് സൈമന്റെ വിശുദ്ധ ദൗർബല്യങ്ങൾ.
Page 1 of 4


