Sumesh

അകലില്ലയീ, മടിത്തട്ടിൽനിന്നും
അലകടലൊന്നായി വന്നാലും.

അമൃതം വിളമ്പുമൊരമ്മയല്ലേ,
അകതാരിലെന്നും നിൻ രൂപമല്ലേ? 


എത്ര ശയിച്ചു ഞാനാ, മടിത്തട്ടി-
ലെത്ര ശ്രവിച്ചു താരാട്ടിന്നീണം.

നിനവിൻ കൊടുമുടിത്തുമ്പി-
ലെനിക്കായ് മെനഞ്ഞു നല്ലിടം. 

രഥമേറിയെത്തി മൃത്യുവിന്നരികിൽ,
കാണാമറയത്തു യാത്ര പോകാൻ!

ചൊല്ലിയയച്ചതാരാകിലും 
മടിയുണ്ട് കാലമേ, വിട വാങ്ങുവാൻ.

ഈ മാറിലെന്നുമൊരിടമുണ്ട്,
കരതലം നിറയെ കരുതലുണ്ട്. 

അടരില്ല, ഞങ്ങളകലുകില്ല,
മരണമേ, തോൽവിയറിഞ്ഞുകൊൾക. 

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ