കവിതകൾ
- Details
- Written by: Sheeja KK
- Category: poetry
- Hits: 68

കാലമേ, നീ എന്തിനിത്ര ധൃതി?
ഞാൻ കാല് നീട്ടി നടക്കാൻ തുടങ്ങിയതേയുള്ളൂ,
നിന്റെ കുതിപ്പിനൊപ്പമെത്താൻ
എന്റെ ശ്വാസം മുറിയുന്നു.
- Details
- Written by: Radhamany
- Category: poetry
- Hits: 63

ഇന്നൊരു നോവായ് തീർന്നു എന്നിലെ
സ്വപ്നങ്ങൾ ബാക്കിയായൊരോർമകൾ..
ഓർക്കുന്നൂ ഞാനെൻ ഇന്നലെകളെ....
ഓർക്കാതിരിക്കാനാവില്ലെനിക്ക്,
അത്രമേൽ സ്വന്തമായിരുന്നെൻ സ്വപ്നങ്ങൾ.
- Details
- Written by: Sumesh Parlikkad
- Category: poetry
- Hits: 128

അകലില്ലയീ, മടിത്തട്ടിൽനിന്നും
അലകടലൊന്നായി വന്നാലും.
അമൃതം വിളമ്പുമൊരമ്മയല്ലേ,
അകതാരിലെന്നും നിൻ രൂപമല്ലേ?
- Details
- Written by: Bajish Sidharthan
- Category: poetry
- Hits: 107

ഉച്ചവെയിൽ തിളയ്ക്കുന്ന
വേനൽ പാടത്തിനപ്പുറം
മഴ കാത്തു നിൽപ്പുണ്ടെന്ന്
കാറ്റിന്റെ അറിയിപ്പ് വന്നു.
- Details
- Written by: Radhamany
- Category: poetry
- Hits: 96

എൻ മലർവാടിയിൽ സ്വർണ്ണ വർണ്ണങ്ങൾ
വാരിവിതറിയതാരുടെ കരവിരുത്...
വിഷുപ്പുലരിയിൽ എൻകണ്ണനെ കണി കാണുവാൻ
കുടമുല്ലപ്പന്തൽ കെട്ടി സ്വർണ്ണവർണ്ണപ്പൂക്കളാൽ അലങ്കരിക്കേണം....
- Details
- Written by: Bajish Sidharthan
- Category: poetry
- Hits: 171

പുതിയ യുദ്ധങ്ങൾക്ക് കാരണം
മതമോ മദമോയല്ല
അതിർത്തികളോ
അന്താരാഷ്ട്രീയവിഷയങ്ങളുമല്ല
ആർത്തിയാണ്
ആസക്തികളാണ്
ഹിഡൻ അജണ്ടകളാണ്
കൊള്ളക്കാരന്റെ കഴുകൻകണ്ണാണ്
- Details
- Written by: Sohan K P
- Category: poetry
- Hits: 96

ഒരുമുറിയിലൊരു കസേരയില്‍
ചെറുമൊബൈലിന് ദ്യശ്യങ്ങളില്‍
തലകുനിച്ചിരിയ്ക്കും ലോകം
- Details
- Written by: Sohan K P
- Category: poetry
- Hits: 101

ചിലകാലം...
ഏതോ പക്ഷിച്ചുണ്ടുകള്‍
ഉപേക്ഷിയ്ക്കും വിഷവിത്തുകള്‍
മണ്ണില്‍ വീണ് മുളയ്ക്കും
കനത്ത വെയിലിനേയും
കടുത്ത വര്‍ഷത്തേയും
- Details
- Written by: Sumangala P K
- Category: poetry
- Hits: 114

ജീവൽ
മരണങ്ങൾക്കിടയിൽ
ഒരു കാലമുണ്ട്.
എങ്ങിനെ ജീവിക്കുമെന്ന് അറിയാത്ത കാലം. മരമായി പടർന്ന്, മണ്ണായി തീരാനുള്ള ദൂരം. മരവിച്ചുറയും മുൻപ് തന്റെ അവസാന തുടിപ്പിലും കിളിർക്കാത്ത തളിരിലകളെ ചില്ല, സ്വപ്നം കണ്ടു. തീണ്ടാത്ത ഒരു വസന്തത്തെ രക്തമുറയുന്ന വേദനയോടെ നോക്കി. പിറക്കേണ്ടിയിരുന്നില്ല..! എന്ന ഒറ്റചിന്തയിൽ അവസാനത്തെ ഇലയും പൊഴിഞ്ഞു . പ്രാണന്റെ പിടച്ചിലിനെക്കാൾ ഭീതിതമാണ് മൂല്യമുറ്റ നഷ്ടങ്ങളുടെ നൊമ്പരത്തിന്. കാലംതെറ്റി ഗതിമാറിയ വസന്തത്തിന് സ്വപ്നങ്ങളുണ്ടായിരുന്നോ..? അതോ, കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നോ?? 'പ്രാണനാൽ' ഊതിയുരുക്കിയ മാണിക്യത്തിന് 'ഇന്ന്' വില പേശലിന്റെ വായ്ത്താരികൾ... അല്ല..... പടംപൊഴിച്ചു സ്വയം തലതല്ലിതീർന്ന സർപ്പത്തിന്..... ഇനിയെന്ത് അലങ്കാരം..! വിരിയാത്ത വസന്തവും തിളങ്ങാത്ത മാണിക്യവും ഒരോർമ്മപ്പെടുത്തലായി, കാലം കഥയറിയാതെ ഒഴുകും... സ്വപ്നങ്ങൾക്ക് തണൽ വിരിച്ച്, ഉറഞ്ഞുണങ്ങിയ ഒരുമരമായി ഞാൻ എന്നെ ഇവിടെ അടയാളപ്പെടുത്തും എന്നേക്കുമായി....
- Details
- Written by: Sumesh Parlikkad
- Category: poetry
- Hits: 116

ആലോലം മെയ്യിലൂയലാട്ടാം,
താലോലം നിന്നെ ചായുറക്കാം.
കാതോരം ചേലിൽ പാട്ടു മൂളാം,
കണ്ണോരമെന്നും കണിയൊരുക്കാം.
- Details
- Written by: Sumesh Parlikkad
- Category: poetry
- Hits: 147

പതംഗങ്ങളെത്തിയിന്നെൻ വാടിയിൽ,
വാടാമലരിലെ തേനുണ്ണുവാൻ.
വർണച്ചിറകുകൾ മെല്ലെയിളക്കി,
ലജ്ജയാൽ പൂവിൻ കവിളിൽ നുള്ളി.
